---
title: "തലശ്ശേരി ബ്രണ്ണൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആഹ്ളാദ നിർഭരമായ അന്തരീക്ഷത്തിൽ പ്രവേശനോത്സവം നടന്നു"
english_title: "Thalassery Brennan Govt. The entrance ceremony was held in the higher secondary school in a joyful atmosphere"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/209570/Thalassery Brennan Govt. The entrance ceremony was held in the higher secondary school in a joyful atmosphere"
published_at: "2024-06-03T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d8492f1034_IMG-20240603-WA0058.jpg"
keywords: []
---

# തലശ്ശേരി ബ്രണ്ണൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആഹ്ളാദ നിർഭരമായ അന്തരീക്ഷത്തിൽ പ്രവേശനോത്സവം നടന്നു

> **Lead Summary:** തലശ്ശേരി : തലശ്ശേരി ബ്രണ്ണൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആഹ്ളാദ നിർഭരമായ അന്തരീക്ഷത്തിൽ പ്രവേശനോത്സവം നടന്നു ചലച്ചിത്ര പിന്നണി ഗായകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് അഡ്വ. പി.എം സജിത അധ്യക്ഷത വഹിച്ചു.

## Article Content

തലശ്ശേരി : തലശ്ശേരി ബ്രണ്ണൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആഹ്ളാദ നിർഭരമായ അന്തരീക്ഷത്തിൽ പ്രവേശനോത്സവം നടന്നു ചലച്ചിത്ര പിന്നണി ഗായകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് അഡ്വ. പി.എം സജിത അധ്യക്ഷത വഹിച്ചു.

സ്കൂളിൽ നിന്ന് ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്നിൽ പത്താംക്ലാസ് പാസ്സായ പൂർവ്വ വിദ്യാർഥിയും റിട്ടയേർഡ് അധ്യാപകനുമായ കെ. സുകുമാരൻ മാസ്റ്റർ മുഖ്യാതിഥിയായി. അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡണ്ട് എം.പി. സുമേഷ്, സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ കെ.സി. വിജേഷ്, വിദ്യാർഥി പ്രതിനിധി എച്ച്.ബി .ഹംന ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പാൽ ആർ. സരസ്വതി സ്വാഗതവും ഹെഡ്മിസ്ട്രസ് ഒ.പി. ഷൈലജ നന്ദിയും പറഞ്ഞു. ചടങ്ങിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം സർവ്വീസിൽ നിന്നു വിരമിച്ച നാലു അധ്യാപകരെ ആദരിച്ചു.

പ്ലസ്ടു,എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും നേഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്, യു.എസ്.എസ്. എൽ.എസ്.എസ്. എന്നിവ നേടിയ വിദ്യാർഥി പ്രതിഭകളെയും ഉപഹാരം നല്കി അഭിനന്ദിച്ചു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച പ്രവേശനോത്സവ ദിന കലാപരിപാടികൾ അരങ്ങേറി. '

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/209570/Thalassery Brennan Govt. The entrance ceremony was held in the higher secondary school in a joyful atmosphere)